കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സച്ചിന്‍?

 

മധ്യപ്രദേശ്‌ : മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ കോണ്‍ഗ്രസ്‌ സച്ചിന്‍ തെഡുല്‍ക്കറെ ക്ഷണിച്ചേക്കുമെന്ന്‌ സൂചന. 200 -ാത്തെ ടെസ്റ്റിനു ശേഷം ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ പാര്‍ട്ടി സച്ചിനെ തെരഞ്ഞെടുപ്പ്‌ ഗോദയിലിറക്കുന്നത്‌. മധ്യപ്രദേശിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയി സച്ചിനെ രംഗത്തിറക്കാനാണ്‌ പാര്‍ട്ടി നീക്കം. മദ്ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ ചുമതല വഹിയ്ക്കുന്നത് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിനല്‍ സച്ചിന്‍ പങ്കെടുക്കണമെന്ന ആവശ്യം ജ്യോതിരാദിത്യ സിന്ധ്യ സച്ചിനോട് പറയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മധ്യപ്രദേശ്‌: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ കോണ്‍ഗ്രസ്‌ സച്ചിന്‍ തെണ്ടുല്‍ക്കറെ ക്ഷണിച്ചേക്കുമെന്ന്‌ സൂചന. 200 -ാത്തെ ടെസ്റ്റിനു ശേഷം ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ പാര്‍ട്ടി സച്ചിനെ തെരഞ്ഞെടുപ്പ്‌ ഗോദയിലിറക്കുന്നത്‌. മധ്യപ്രദേശിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയി സച്ചിനെ രംഗത്തിറക്കാനാണ്‌ പാര്‍ട്ടി നീക്കം.

മധ്യപ്രദേശില്‍ 2003 മുതല്‍ പ്രതിപക്ഷത്താണ്‌ കോണ്‍ഗ്രസ്‌. പാര്‍ട്ടിയെ തിരിച്ച്‌ അധികാരത്തിലെത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ്‌ സിന്ധ്യയില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സിന്ധ്യയ്‌ക്കു കഴിയും എന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിശ്വാസം.

 

 

sachin tendulkar congress ജ്യോതിരാദിത്യ സിന്ധ്യ madhya pradesh sachin retirement

പാര്‍ട്ടിയുടെ മുഖമാകാന്‍ സച്ചിനെത്തിയാല്‍ ലക്ഷക്കണക്കിനു ആരാധകരുടെ പിന്തുണ നേടാനാകുമെന്നാണ്‌ സിന്ധ്യ പ്രതീക്ഷിക്കുന്നത്‌. മൂന്നാംവട്ട ജയം ലക്ഷ്യമിട്ടിറങ്ങുന്ന ശിവരാജ്‌ സിംഗ്‌ ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിക്കും സച്ചിനെത്തുമെന്ന വാര്‍ത്ത ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്‌. 2012ല്‍ സച്ചിനെ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തിരുന്നു. ക്രിക്കറ്റിനപ്പുറത്തുള്ള സേവനങ്ങളില്‍ തനിക്ക്‌ താത്‌പര്യമുള്ള കാര്യം സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are