പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്‌ന് ഗുരുതര പരുക്ക്

mangalam malayalam online newspaper

ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകസുനിത നരെയ്‌ന് കാറിടിച്ച് ഗുരുതര പരുക്ക്. ഡല്‍ഹിയിലൂടെ ഞായറാഴ്ച സൈക്കിളില്‍ യാത്ര ചെയ്യവേ അമിത വേഗതയില്‍ പിന്നിലൂടെ വന്ന കാര്‍ സുനിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിതയുടെ ഇരുകൈകളും ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനും ഗുരുതരമായി പരുക്കേറ്റു.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടറായ സുനിത (52) ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് ഏരിയയിലാണ് താമസിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ലോധി ഗാര്‍ഡനിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യവേയാണ് അജ്ഞാത വാഹനം ഇവരെ ഇടിച്ചത്. വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സുനിത ഇപ്പോള്‍.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം 2005ല്‍ പത്മശ്രീ നല്‍കി സുനിതയെ ആദരിച്ചിരുന്നു. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് വാട്ടര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. സൊസൈറ്റി ഫോര്‍ എന്‍വയോണമെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കുടിയായ സുനിതയുടെ നേതൃത്വത്തില്‍ 'ഡൗണ്‍ ടു എര്‍ത്ത്' എന്ന ദൈ്വവാരികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

 

 

sunita narain Environmentalist Sunita Narain sunita narain hit by car

- See more at: http://beta.mangalam.com/latest-news/108933#sthash.7zBGXLIf.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are