അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

mangalam malayalam online newspaper

പൂനെ: അഴിമതിവിരുദ്ധ പ്രസ്‌ഥാന നേതാവും പ്രശസ്‌ത ഗാന്ധിയനുമായ അണ്ണാ ഹസാരെയെ ശാരീരികാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശപ്പില്ലായ്‌മയും മൂത്ര തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച രാവിലെയാണ്‌ ഹസാരെയെ പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ആശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലുളള ഹസാരെ പ്രോസ്‌റ്റേ്‌റ്റ് ഗ്രന്ഥിക്ക്‌ വേദന അനുഭവപ്പെടുന്നതായി ഡോക്‌ടര്‍മാരെ അറിയിച്ചു. പരിശോധനാഫലങ്ങള്‍ വരുന്ന മുറയ്‌ക്ക് ആവശ്യമെങ്കില്‍ അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കുമെന്ന്‌ ആശുപത്രിയധികൃതര്‍ പറഞ്ഞു.

 

 

Tags:anna hazare,anna hazare news,anna hazare latest news,anna hazare disease,anna hazare health,anna hazare hospital,anna hazare details

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are