പൈലറ്റ് മരിച്ചു; യാത്രക്കാരന്‍ വിമാനം നിലത്തിറക്കി

പൈലറ്റ് മരിച്ചു; യാത്രക്കാരന്‍ വിമാനം നിലത്തിറക്കി

 

ലണ്ടന്‍: യാത്രക്കിടെ പൈലറ്റിന് സുഖമില്ലാതാവുകയും മരിക്കുകയും ചെയ്തപ്പോള്‍ യാത്രക്കാരന്‍ സുരക്ഷിതമായി വിമാനം എയര്‍പോര്‍ട്ടിലിറക്കി. ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ലാത്ത യാത്രക്കാരന്‍െറ അസാധാരണ ഇച്ഛാശക്തി ഹംബര്‍സൈഡ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ അതിശയിപ്പിച്ചു. ലണ്ടനില്‍നിന്ന് 25 മൈല്‍ അകലെ ഡൊങ്കാസ്റ്ററില്‍നിന്ന് പുറപ്പെട്ട ചെറിയ വിമാനത്തില്‍ പൈലറ്റും യാത്രക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇടക്കുവെച്ച് പൈലറ്റ് അസുഖബാധിതനാവുകയും താമസിയാതെ മരിക്കുകയും ചെയ്തു.
മറ്റൊരു വഴിയില്ലാതെ യാത്രക്കാരന്‍ വിമാനത്തിന്‍െറ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കോക്പിറ്റിലെ ലൈറ്റ് ഓണാക്കാന്‍പോലും യാത്രക്കാരന് വശമില്ലായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഫൈ്ളറ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് യാത്രക്കാരന്‍ വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാലു തവണ ശ്രമിച്ചശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are