എല്‍പിജിക്ക് ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം; വിധിയില്‍ ഭേദഗതിയില്ലെന്ന് കോടതി

mangalam malayalam online newspaper

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാരും എണ്ണ കമ്പനികളും. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ സബ്‌സിഡി നിരക്കില്‍ എല്‍പിജി നല്‍കാനാവൂ. സബ്‌സിഡി ആവശ്യമില്ലാത്തവര്‍ ആധാര്‍ എടുക്കണമെന്നില്ല. അവര്‍ക്ക് പൊതുവിപണിയില്‍ നിന്ന് മുഴുവന്‍ തുകയും നല്‍കി പാചക വാതക സിലിണ്ടര്‍ വാങ്ങാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നൂം കേന്ദ്രം വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാചക വാതക വിതരണം നിലയ്ക്കുമെന്ന് എണ്ണ കമ്പനികളും വ്യക്തമാക്കി. പാചക വാതകം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സബ്‌സിഡികളില്‍ ആധാര്‍ നിര്‍ബന്ധമാക്കന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു സര്‍ക്കാരും എണ്ണകമ്പനികളും.

വിധിയില്‍ ദേഭഗതി വേണമെന്ന സര്‍ക്കാരിന്റെയും എണ്ണകമ്പനികളുടെയും ആവശ്യം കോടതി തള്ളി. എന്നാല്‍ കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് നടന്ന വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ഈ മാസം 21ലേക്ക് മാറ്റി.

അതേസമയം, ആധാര്‍ കാര്‍ഡിന് നിയമസാധുത നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are