ജുവനൈല്‍ ഹോം ഓഫീസിന് തീവച്ച് 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു

 

ജുവനൈല്‍ ഹോമില്‍ നിന്നും 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു. മുഖര്‍ജിനഗറിലെ ജുവൈനില്‍ ഹോം സൂപ്രണ്ടിന്റെ ഓഫീസിന് തീവെച്ചശേഷം കല്ലുകള്‍ എറിഞ്ഞ് ജീവനക്കാരെ അകറ്റിയതിനു ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന 35,000 രൂപയും ഇവര്‍ അപഹരിച്ചു. രക്ഷപ്പെട്ടവരില്‍ 16 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. 

തടവിലുണ്ടായിരുന്ന ആറ് കുട്ടികള്‍ മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. വിവിധ കേസുകളില്‍പെട്ട 127 കുട്ടിക്കുറ്റവാളികളാണ് ജുവൈനല്‍ ഹോമിലുള്ളത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are