5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിക്കുള്ള നിയമസഭാ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നവംബര്‍ 11നും ഡിസംബര്‍ നാലിനുമിടയില്‍ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.എല്ലായിടത്തും ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം വെള്ളിയാഴ്ച നിലവില്‍വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത്അറിയിച്ചു.ഇതാദ്യമായി വോട്ടിങ് യന്ത്രത്തില്‍ നിഷേധ വോട്ടിനുള്ള സൗകര്യവും ഉണ്ടാവും. സ്ഥാനാര്‍ഥികള്‍ ആരും സ്വീകാര്യര്‍ അല്ല എന്നു രേഖപ്പെടുത്താന്‍ ഓപ്ഷന്‍ നല്‍കും.സുപ്രീം കോടതി വിധി കണക്കിലെടുത്താണിത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are