ആധാര്‍ : കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ ഉത്തരവിലെ അവ്യക്തതമൂലം വിവിധ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചു. എന്നാല്‍ , ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഒക്‌ടോബര്‍ എട്ടിന് വാദം ആരംഭിക്കും.

വിവിധ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആധാര്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് കാര്‍ഡ് നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നു കാണിച്ചാണ് വിവിധ വ്യക്തികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are