ഏഴാം ശമ്പള കമ്മീഷന് അനുമതി: നിര്‍ദ്ദേശങ്ങള്‍ 2016ല്‍ നടപ്പാക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനുള്ള ഏഴാം ശമ്പളകമ്മീഷന്‍ രൂപീകരണത്തിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അനുമതി നല്കി.
2016 ജനുവരി ഒന്നുമുതല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രധനമന്ത്രി പി.ചിദംബരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ 50 ലക്ഷത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകള്‍. പെ ന്‍ഷന്‍കാരുടെ എണ്ണം 35 ലക്ഷത്തോളം വരും. കമ്മീഷന്റെ ചെയര്‍മാനെയും അംഗങ്ങളെയും വൈകാതെ തീരുമാനിക്കുമെന്നും ചിദംബരം അറിയിച്ചു.  പരിഗണനാവിഷയങ്ങളും പിന്നീടാകും തീരുമാനിക്കുക. വിവിധ തൊഴിലാളി സംഘനടകളുമായി ചര്‍ച്ച നടത്തിയായിരിക്കും ഇതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. 
പത്ത് വര്‍ഷത്തിലൊരിക്കലാണ്  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കുന്നത്. 2006ലാണ് ഇതിന് മുന്‍പ് ശമ്പളം പരിഷ്‌ക്കരിച്ചത്. പുതിയ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷം എങ്കിലും സമയമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are