ഡീസല്‍, ഗ്യാസ് വില തല്‍ക്കാലം കൂട്ടില്ല

ന്യൂദല്‍ഹി: ഡീസലിന്‍െറയോ പാചകവാതകത്തിന്‍െറയോ വില തല്‍ക്കാലം വര്‍ധിപ്പിക്കില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹി, ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ ഈമാസംതന്നെ പ്രഖ്യാപിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, ജനരോഷം ഭയന്നാണ് തീരുമാനം.
ഡീസലിന് ജനുവരി മുതല്‍ ലിറ്ററിന്മേല്‍ പ്രതിമാസം 50 പൈസ വരെ വില വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ഒരു വിലവര്‍ധന പരിഗണനയിലില്ളെന്ന് പെട്രോളിയം മന്ത്രി എം. വീരപ്പമൊയ്ലി വാര്‍ത്താലേഖകരെ അറിയിച്ചു. ഉപഭോക്തൃ താല്‍പര്യം സര്‍ക്കാര്‍ കണക്കിലെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതൊരു താല്‍ക്കാലിക തീരുമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്നുമുതല്‍ അഞ്ചു രൂപ വരെ ഡീസലിന് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം നേരത്തേ ആലോചിച്ചത്. പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടണമെന്നും ആലോചനയുണ്ടായി. മണ്ണെണ്ണക്ക് രണ്ടുരൂപയുടെ വര്‍ധനയാണ് ഉദ്ദേശിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are