ദേശീയഗാനത്തോട് അവഹേളനം

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം വികലമായി ആലപിച്ചതിനും പ്രോട്ടോകോള്‍ ലംഘിച്ച് അവതാരകന്‍ നടത്തിയ അവതരണത്തിനും ചീഫ് സെക്രട്ടറി വിശദീകരണം തേടി. പൊതുഭരണ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച സൂചന ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍ അശോക് ദിവാന്‍ വാക്കാന്‍ സര്‍ക്കാരിനെ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു ചട്ടങ്ങള്‍ കാറ്റിപറത്തി ദേശീയഗാനത്തെ അവഹേളിച്ച് പരിപാടികള്‍ അരങ്ങേറിയത്. ശ്രീനാരായണ ധര്‍മസമിതി എന്ന സംഘടനയുടെ പേരില്‍ കേന്ദ്രമന്ത്രി ശശി തരൂരിന് പുരസ്‌കാരം നല്‍കുന്നതായിരുന്നു ചടങ്ങ്. ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും വേദിയിലുണ്ടായിരുന്നു.

വളരെയധികം സുരക്ഷയും അച്ചടക്കവും പാലിക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് അവതാരകന്‍ നടത്തിയ ജല്പ്പനങ്ങളും വിവാദമായി. അവതാരകനായ ജി.എസ് പ്രദീപ് ചട്ടം ലംഘിച്ച് വേദിയിലിരുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും അരോചകം സൃഷ്ടിക്കുന്നതായി. ദേശീയഗാനം ആലപിക്കുന്ന വ്യക്തിയെയും അവതാരകനെയും കുറിച്ച് പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പെരുമാറുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഈ ചട്ടങ്ങള്‍ ലംഘിച്ചാണ് ചടങ്ങ് നടത്തിയത്.

Comments   

 
0 #4 Guestopirl 2018-05-02 10:17
guest test post
bbcode: http://temresults2018.com/
html
http://temresults2018.com/ simple
Quote
 
 
0 #3 Timothyhen 2018-02-09 13:48
very good submit, i certainly love this website, keep on it http://hellowh983mm.com
Quote
 
 
0 #2 Spotloan 2018-02-07 15:27
personal loan online small personal loans personal loans payday loans columbus ohio: http://personalloans.store
Quote
 
 
0 #1 Payday Express 2018-02-06 05:54
credit personal loans loans personal spot loan small personal loans: http://personalloans.store
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are