പള്ളിക്കരയില്‍ ചെമ്മീന്‍ ചാകര

ഉദുമ: കടലിന്റെ മക്കള്‍ക്ക് ആശ്വാസമായി പള്ളിക്കര കടപ്പുറത്ത് ചെമ്മീന്‍ ചാകര.

കോട്ടിക്കുളം ബേക്കലം ഭാഗത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ക്കടകം തുടങ്ങിയ ദിവസംതന്നെ കടലമ്മ കനിഞ്ഞതോടെ പട്ടിണിയകറ്റാന്‍ മാര്‍ഗം തെളിഞ്ഞു. 'റാണിവല' ഉപയോഗിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ തോണികള്‍ക്കായിരുന്നു ചാകരക്കൊയ്ത്ത്. 'നാരന്‍' പൂവാലന്‍ ചെമ്മീനുകളാണ് ലഭിച്ചത്. വലിപ്പമുള്ള 'റാണിവല'യുമായി നാല് തോണികളിലായി നാല്പതോളം തൊഴിലാളികളുണ്ടാകും. പള്ളിക്കര കടലില്‍ തീരപ്രദേശത്തോട് ചേര്‍ന്നാണ് ചെമ്മീന്‍ ചാകര പ്രത്യക്ഷപ്പെട്ടത്. കിലോയ്ക്ക് ഇരുന്നൂറ് രൂപയോളം വില നല്കി ഏജന്റുമാര്‍ ശേഖരിച്ച ചെമ്മീന്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം ഇതിനുമുമ്പേ ചാകരക്കൊയ്ത്തുണ്ടായിരുന്നുവെന്നും ഈ വര്‍ഷം വൈകി ലഭിച്ച ആദ്യ ചാകരയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are