ഭാരതപ്പുഴയിലെ വെള്ളത്തിനും മണല്‍പ്പരപ്പിനും നിറവ്യത്യാസം

തിരുവില്വാമല: ഭാരതപ്പുഴയിലെ കുത്താമ്പുള്ളി ഭാഗത്ത് വെള്ളത്തിനും മണല്‍പ്പരപ്പിനും നിറവ്യത്യാസം. ഏതോ രാസമാലിന്യം കലര്‍ന്നതാകാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. 

പുഴയില്‍ കുളിച്ചവര്‍ക്ക് ശരീരത്തില്‍ തടിപ്പും, തലകറക്കവും കണ്ണിന് കാഴ്ച മങ്ങിയതുപോലെ അനുഭവപ്പെടുന്നതായും പറയുന്നു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ് നീര്‍ച്ചാലുകളായി. 

മണല്‍പ്പരപ്പില്‍ വെള്ളം വാര്‍ന്നതോടെ വെളുത്തപൊടി അടിഞ്ഞുകൂടിയിരിക്കയാണ്. നീര്‍ച്ചാലുകളില്‍ തളം കെട്ടിനില്‍ക്കുന്ന വെള്ളത്തിനും നിറവ്യത്യാസമുണ്ട്. ഈ ഭാഗത്താണ് കൊണ്ടാഴി-തിരുവില്വാമല-മായന്നൂര്‍ സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ ജലസ്രോതസ്സ്. അടിയന്തരമായി മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി പരിഹാരമാര്‍ഗ്ഗം സ്വീകരിക്കേണ്ടതുണ്ട്. നാട്ടുകാര്‍ ആരോഗ്യവകുപ്പിന് പരാതി നല്കി.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are