നഗരത്തിലാണ്‌ താമസിക്കുന്നതെങ്കില്‍ തോട്ടം വച്ചു പിടിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍

നഗരത്തിലാണ്‌ താമസിക്കുന്നതെങ്കില്‍ തോട്ടം വച്ചു പിടിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ പങ്കു വയ്‌ക്കാം. വീട്ടില്‍ തന്നെ ആവശ്യമായ പച്ചക്കറികള്‍ വളര്‍ത്താന്‍ ഇത്‌ സഹായിക്കും. ഉദ്യാന പാലനത്തിന്‌ ചില എളുപ്പ വഴികള്‍ സ്ഥലം വീടിനോട്‌ ചേര്‍ന്നുള്ള മുറ്റം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക. മുറ്റത്തിന്റെ വലുപ്പം മനസ്സിലാക്കിയ ശേഷം സൂര്യപ്രകാശം ആവശ്യത്തിന്‌ കിട്ടുന്നുണ്ടോ എന്ന്‌ നോക്കുക. കൂടാതെ എന്തു തരം മണ്ണാണന്നും നോക്കണം. മുറ്റത്തിന്റെ അവസ്ഥ എന്താണന്ന്‌ പരിശോധിച്ചിട്ടു വേണം ഏത്‌ തരം ചെടി നടണം എന്ന്‌ തീരുമാനിക്കാന്‍ പൂര്‍ണ തോതിലുള്ള ഒരു തോട്ടം ആയിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ .എന്നാല്‍ സ്ഥലസൗകര്യം കുറവാണെങ്കില്‍ ക്രിയാത്മകമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ നോക്കുക. അയല്‍വാസിയുടെ സ്ഥലവുമായി പങ്കിടുകയാണെങ്കില്‍ തോട്ടം കൂടുതല്‍ വിപുലമാക്കാന്‍ കഴിയും. ജലസേചനം മുറ്റമില്ലാതെ തോട്ടകൃഷി തുടങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊന്നാണിത്‌. എവിടെ നിന്നും വെള്ളം കിട്ടുമെന്ന്‌ നോക്കണം. ചെടികള്‍ക്ക്‌ ആവശ്യമായ വെള്ളം എത്തിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. വെള്ളം കിട്ടാനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണന്നും മനസ്സിലാക്കണം, വേനല്‍കാലത്ത്‌ ചെടികള്‍ക്ക്‌ വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്‌. ശരിയായ ആസൂത്രണം തോട്ടത്തില്‍ എന്തെല്ലാം ഉണ്ടായിരിക്കണം എന്നതിനെ കുറിച്ച്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക.ഔഷധങ്ങള്‍, പച്ചക്കറികള്‍, ചെടികള്‍, പൂച്ചെടികള്‍ തുടങ്ങി പലതും തോട്ടത്തില്‍ നടാം. ഇതില്‍ എന്തിനാണ്‌ നിങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത്‌ എന്നതിന്‌ അനുസരിച്ച്‌ വേണം സ്ഥലം ക്രമീകരിക്കാന്‍. ഏത്‌ ചെടിക്കാണ്‌ സൂര്യപ്രകാശം കൂടുതല്‍ വേണ്ടത്‌, ഒട്ടും ആവശ്യമില്ലാത്തത്‌ എന്നും മനസ്സിലാക്കി വേണം ചെടികള്‍ നടാന്‍. സ്ഥലം പരിമിതമാണെങ്കില്‍ ശരിയായ ആസൂത്രണം ആവശ്യമാണ്‌. ക്രിയാത്മകത സ്ഥലം കുറവാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ക്രിയാത്മകരാവുക. എപ്പോഴും ലഭ്യമാകുന്നത്‌ ഒഴിവാക്കി അല്‍പം വ്യത്യസ്‌തമായത്‌ സ്വീകരിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ക്രിയാത്മകത വളരെ സഹായിക്കും. മട്ടുപ്പാവ്‌ തോട്ടം നഗരത്തിലെ വീടുകളില്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌ മട്ടുപ്പാവിലെ കൃഷിക്കും തോട്ടത്തിനും ആണ്‌. കുറഞ്ഞ സ്ഥലത്ത്‌ പരമാവധി ചെടികള്‍ നടാന്‍ ഇത്‌ സഹായിക്കും. ജനാല തട്ടുകളും ചെടിച്ചട്ടികള്‍ വയ്‌്‌ക്കാന്‍ ഉപയോഗിക്കാം. ചെറിയ സ്ഥം ഉപയോഗിച്ച്‌ തുടങ്ങും തോറും കൂടുതല്‍ ആശയങ്ങള്‍ ഉണ്ടായി തുടങ്ങും. സ്വയം ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. വീടിനകത്തും തോട്ടം ഔഷധങ്ങളും മറ്റും വീടിനകത്തും വളര്‍ത്താം. പച്ചക്കറികള്‍ പോലും വീടിനുള്ളില്‍ നടാറുണ്ട്‌. സൂര്യപ്രകാശം അകത്തേക്ക്‌ എത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം എന്നു മാത്രം. എങ്കില്‍ സൂര്യ പ്രകാശം ആവശ്യമായ സസ്യങ്ങളും വീടുനുള്ളില്‍ വളരും. 


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are