പിതൃസഹോദരന്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു

പത്തനംതിട്ട : കോഴഞ്ചേരിയില്‍ രണ്ട്‌ ആണ്‍ കുട്ടികളെ കഴുത്ത്‌ അറത്തു കൊന്നു. അഞ്ചും ആറും വയസുള്ള റാന്നി കീക്കോഴുര്‍ സ്വദേശികളായ കുട്ടികളാണ്‌ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെ പിതാവിന്റെ സഹോദരന്‍ ഷിബുവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൊലപാതകം നടത്തിയത്‌ ഇയാളാണെന്നാണ്‌ നിഗമനം.

കുടുംബവഴക്കിനെത്തുടര്‍ന്നാണ്‌ കൊലപാതകം നടന്നതെന്നാണ്‌ സൂചന.സ്വത്തിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ്‌ വഴക്കിനു കാരണം. കുട്ടികളുടെ അമ്മ ബിന്ദുവിനും പരിക്കേറ്റിറ്റുണ്‌ട്‌. ഇവരുടെ വീടിനും ഷിബു തീവെച്ചു.

കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ ഗള്‍ഫലാണ്‌. ഇയാളുടെ സഹോദരനായ ഷിബു ഓട്ടോഡ്രൈവറാണ്‌. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ്‌ കൊലപാതകം നടന്നതെന്നാണ്‌ പ്രാഥമിക വിവരം. മൃതദേഹം കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

- See more at: http://anweshanam.com/index.php/latest/news/18089#sthash.klYXMCVG.dpuf


kozhanchery,pathanamthitta,shibu,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are