കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ പശ്ചിമഘട്ട ജനകീയ സമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളായ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, കാവിലുംപാറ, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താലിന് എല്‍ .ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര പ്രദേശങ്ങളില്‍ സ്വകാര്യ വാഹനങ്ങളൊന്നും ഓടുന്നില്ല. പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍ .ടി.സി. സര്‍വീസ് നടത്തുന്നുണ്ട്. കടകളും ഓഫീസുകളും തുറന്നിട്ടില്ല. ഹര്‍ത്താല്‍ , നഗരപ്രദേശങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ , മലയോര മേഖലയിലേയ്ക്കുള്ള സ്വകാര്യ ബസ്സുകള്‍ സര്‍വീസ് മുടക്കിയത് താമരശ്ശേരി, മുക്കം, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാരെ വലച്ചിട്ടുണ്ട്.

കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.Kasturirangan Committee കസ്തൂരിരംഗന്‍ കമ്മിറ്റി 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are