ക്രൂരമര്‍ദനം, ഒന്നരവയസ്സുകാരി ഐസിയുവില്‍

mangalam malayalam online newspaper

കൊച്ചി : എറണാകുളത്ത്‌ ഒന്നര വയസ്സുകാരിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചുണ്ടിനും കണ്ണിനും പരുക്കുപറ്റിയിട്ടുണ്ട്‌. കാലിലും പുറത്തും കൈകൊണ്ട്‌ അടിച്ച പാടുകളും കാണാനുണ്ട്‌. കുട്ടിയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അമ്മ വിദേശത്തായതിനാല്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം മരടിലെ വീട്ടിലാണ്‌ കുട്ടി കഴിഞ്ഞിരുന്നത്‌. പരുക്കേറ്റ കുഞ്ഞിനെ അയല്‍വാസി ആശുപത്രിയില്‍ എത്തിച്ചതോടെയാണ്‌ ക്രൂരമര്‍ദനത്തിന്റെ കാര്യം പുറത്തറിഞ്ഞത്‌. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിക്ക്‌ മര്‍ദനമേറ്റതായി ആശുപത്രിയധികൃതര്‍ തിരിച്ചറിഞ്ഞു.

കുഞ്ഞുമായെത്തിയ അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന്‌ മുത്തച്‌ഛനും മുത്തശ്ശിയും പിന്നീട്‌ ആശുപത്രിയിലെത്തി. ഊഞ്ഞാലില്‍ നിന്നും വീണ്‌ പരുക്കേറ്റതാണെന്നാണ്‌ ഇവര്‍ ആശുപത്രി അധികതരോട്‌ പറഞ്ഞത്‌. വീണ്ടും ചോദിച്ചപ്പോള്‍ ജനലില്‍ നിന്നും വീണാണ്‌ പരുക്കേറ്റതെന്ന്‌ പറഞ്ഞു. അതേസമയം, കുട്ടിയുടെ പരുക്ക്‌ ഇത്തരത്തിലുള്ള വീഴ്‌ചകളിലൂടെ ഉണ്ടായിട്ടുള്ളതല്ല എന്ന്‌ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ്‌ മുത്തശ്ശനേയും മുത്തശ്ശിയേയും ചോദ്യംചെയ്‌തുവരികയാണ്‌. മൂന്നു വയസുകാരിയായ മൂത്തകുട്ടിയും ഇവര്‍ക്കൊപ്പമാണ്‌ താമസം.

 

 

- See more at: http://beta.mangalam.com/latest-news/107958#sthash.OMhQQENm.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are