കോളേജ് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

തിരുനെല്‍വേലി : തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍.ആര്‍.ഡി സുരേഷിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു. 

കോളേജിലെ പുതിയ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ ഡോ. സുരേഷ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചൊല്ലി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ഏതാനും ദിവസങ്ങളായി തര്‍ക്കത്തിലായിരുന്നു. 

സസ്‌പെന്‍ഡു ചെയ്തവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡോ. സുരേഷിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തിരുന്നു. 

കുത്തേറ്റ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are