ന്യൂ-ജനറേഷൻ എന്ന വാക്കിനു അയാൾ ഒരു പുതിയ അർഥം

വായിക്കാതിരിക്കരുത്

മെയിന്‍ റോഡിലേക്ക് ഓടികിതച്ചെത്തിയ ആ യുവാവ് അടുത്തുവന്ന ആ റിക്ഷകാരനോട് പറഞ്ഞു
"അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്ന്പോകണം പെട്ടെന്ന് വേണം.."
അവൻറെ ക്ഷമകെട്ട ആ പറച്ചിൽ റിക്ഷകാരന് ഒട്ടും പിടിച്ചില്ല...
അയാളവനെ ഒന്ന് വിലയിരുത്തി സമയം ഏഴുമണി ആയതേ ഉള്ളൂ ....കയ്യിലൊരു ചെറിയ ഡയറിയുടെ വലിപ്പത്തിലൊരു
മൊബൈലും പിടിച്ചു ഒരു ബർമുഡയും ധരിച്ചു മുറിക്കയ്യന്‍
ഷര്‍ട്ടുമിട്ട് അലങ്കാരമായി കണ്ണട വെച്ച മുഖത്ത് ഒരു ഊശാന്‍
താടിയുമായി ഇറങ്ങിയിരിക്കുന്നു...കിടക്ക പായിൽ നിന്ന് എഴുന്നേറ്റു വരുകയാണെന്ന് തോന്നുന്നു ഈ ന്യൂ
ജനറേഷൻ മാന്യൻ... ...
വീണ്ടും അവൻറെ ചോദ്യം അയാളെ ചിന്തയിൽ
നിന്നുണർത്തി..."അങ്കിൾ മെഡിക്കൽ
കോളെജുവരെ പോകണം.... എത്ര
രൂപയാകും...അങ്കിൾ.... ?"
"ഒരു നൂറ്റമ്പത് രൂപ " അയാള് മറുപടി പറഞ്ഞു
"നൂറു രൂപയല്ലേ ഉള്ളൂ അങ്കിൾ ഇവിടുന്നു..."
പയ്യൻറെ മറുചോദ്യം അയാൾക്ക്
രസിച്ചില്ല...
"അതെനിക്കറിയില്ല എനിക്ക് നൂറ്റമ്പത് രൂപ വേണം വേണമെങ്കില് കേറ് ..
ഇല്ലെങ്കില് വേറെ വഴി നോക്ക് ...മനുഷ്യനെ മിനകെടുത്താതെ..
"
വല്ലാത്ത നീരസത്തോടെ അയാൾ പറഞ്ഞു യുവാവ് ചുറ്റുപാടുമൊന്നു നോക്കി ...വേറെ റിക്ഷ ഒന്നും വന്നിട്ടില്ല..
പെട്ടെന്ന് മെഡിക്കല്‍ കോളേജിലെത്തിയെ പറ്റൂ...
ഇതല്ലാതെ വേറെ വഴിയുമില്ല...
പിന്നൊന്നും പറയാതെ അവൻ അതിൽ
കയറി ...എന്നിട്ട് പറഞ്ഞു "ശരി അങ്കിൾ
ഇത്തിരി വേഗം പോകണേ പെട്ടെന്ന്
എത്തണം..."
അപ്പോഴേക്കും യുവാവിൻറെ മൊബൈൽ ശബ്ധിക്കാൻ തുടങ്ങി.... കാൾ അറ്റൻഡ് ചെയ്ത അവൻ പറഞ്ഞു..
"ഡാ ഞാന് അങ്ങോട്ട് വന്നോണ്ടിരിക്കു
കയാ.....ബസ്സിനല്ല ... സ്പെഷ്യൽ റിക്ഷയിലാ വരുന്നേ ...
ഇപ്പോഴെത്തും ...." എന്നിട്ട് റിക്ഷകാരനോടായി പറഞ്ഞു
"അങ്കിൾ ഒന്ന് വേഗം..."
അപ്പോൾ റിക്ഷകാരനോർത്തു....
രാവിലെ തന്നെ ഏതോ ഒരുത്തിയോടു കിന്നരിക്കാൻ പോകയായിരിക്കും ...
മെഡിക്കൽ കോളേജിനു എതിർവശത്തുതുള്ള ആ ഹോട്ടലിലേക്കായിരിക്കും പോക്ക്.. ... മെഡിക്കല് കോളേജു
എന്ന് പറഞ്ഞാൽ സംശയിക്കില്ലലോ ....ഇതുപോലെ എത്ര
എണ്ണത്തെ കാണുന്നതാ ദിവസവും....
ഇവനെയൊക്കെ കയറൂരി വിടുന്ന തന്തേം തള്ളേം പറഞ്ഞാ മതിയല്ലോ..
"അങ്ങിനെ ഇപ്പോഴിവൻ അവിടെ പെട്ടെന്ന് എത്തേണ്ടതില്ല" എന്നു മനസ്സിൽ പറഞ്ഞുകൊണ്ടയാൾ വണ്ടിയുടെ വേഗം ഒന്ന് കുറച്ചു അപ്പോഴും അക്ഷമയോടെ അവൻ പറഞ്ഞു ..
"അങ്കിൾ ഒന്ന് വേഗം പ്ലീസ് ..."
അതുകേട്ടു അയാൾ പറഞ്ഞു "എന്റെ മോനെ ഇതിനു മൂന്ന്
ചക്രമേ ഉള്ളൂ ... പറക്കാൻ ചിറകൊന്നും ഇല്ല ... പിന്നെ റോഡില്
കുണ്ടും കുഴിയും ഉണ്ടാക്കിയിട്ടിരിക്കുന്നത് പതുക്കെ പോകാനാ....ഹല്ലാ പിന്നെ.."
അയാളുടെ പറച്ചില് കേട്ട് ഒന്നും മിണ്ടാതെ അസ്വസ്ഥമായ
മനസ്സോടെ അവനിരുന്നു റിയർവ്യു മിററിലൂടെ അസ്വസ്ഥനായിരിക്കുന്ന അവനെ കണ്ടു അയാളൊന്നു
സന്തോഷിച്ചു... ഒരു പ്രതികാര ബുദ്ധിയോടെ അയാളോർത്തു ക്ഷമ തീരെ ഇല്ലാത്ത ഇവനെയൊക്കെ ഇങ്ങിനെ ഒക്കെയേ "ക്ഷമ"
എന്തെന്നറിയികാൻ പറ്റൂ ...
ഒടുവിൽ മെഡിക്കൽ കോളേജിനു മുന്നിൽ
വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങിയ അവൻ വെച്ച് നീട്ടിയ അഞ്ഞൂറ് രൂപ നോട്ടുകണ്ട് ചില്ലറ ഉണ്ടായിട്ടും ആയാൾ
പറഞ്ഞു "രാവിലെ തന്നെ ചില്ലറ ഒന്നും ഇല്ല
കയ്യിൽ.. ഒരു കാര്യം ചെയ്യ് മുന്നൂറു രൂപ പിടിക്ക് ... ബാകി അമ്പതു രൂപ സ്റ്റാൻഡിൽ വന്നാ തരാം..."
അപ്പോഴേക്കും വീണ്ടും അവൻറെ ഫോണ് ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ അതറ്റൻഡു ചെയ്തു അയാൾ വെച്ചുനീട്ടിയ
ബാക്കി പൈസയുമായി ഒന്നും പറയാതെ അവൻ മുന്നോട്ടോടി..
റിക്ഷകാരനാകട്ടെ അവിചാരിതമായി ഒരു കോള് കിട്ടിയ
സന്തോഷത്തിൽ ഒരു മൂളിപാട്ടോടെ തിരിച്ചുപോന്നു..
പാതി ദൂരം പിന്നിട്ടപ്പോൾ ആ റിക്ഷകാരൻറെ മൊബൈൽ
നിറുത്താതെ ശബ്ധിക്കാൻ തുടങ്ങി സൈഡൊതുക്കിയ റിക്ഷയിലിരുന്നു കൊണ്ടയാൾ മൊബൈലെടുത്തു... ..
അപരിചിതമായ ഒരു നമ്പർ എന്നാലും അയ്യാൾ അറ്റൻഡ്
ചെയ്തപ്പോൾ കേട്ടത് ഭാര്യ സുമതിയുടെ കരച്ചിലോടുകൂടിയ ശബ്ദം......"ചേട്ടാ ഞാന് സുമതിയാ..ഇവിടെ മെഡിക്കൽ കോളേജിൽ നിന്നാ.. മോന് കുറച്ചു മുമ്പ് ആക്സിഡൻന്റു
പറ്റി... ഇവിടെ ഐ സി യു വിലാ ...ചേട്ടൻ പെട്ടെന്ന് ഇങ്ങോട്ട് വരണം.."
ഒറ്റ ശ്വാസത്തില് അവൾ പറഞ്ഞത് കേട്ട് അയാളൊന്നു ഞെട്ടിത്തരിച്ചു...ഇശ്വരാ... മോന് ആക്സിഡന്റ്റ്
പറ്റിയെന്നോ... എൻജിനീയറിങ്ങിനു പഠിക്കുന്ന അവനിലാണ്
എല്ലാ പ്രതീക്ഷയും...അവനെ പഠിപ്പിക്കുന്നതിന്
വേണ്ടിയാണ് രാപകലില്ലാതെ താൻ ഇത്ര കഷ്ടപെടുന്നത് ... അവധി കഴിഞ്ഞു രാവിലെ നേരത്തെ ഇറങ്ങിയതാണവൻ
കോളേജിലേക്ക് ... ഇപ്പോൾ ആശുപത്രിയിലാണെന്നോ....?"
പിന്നൊട്ടും താമസ്സിച്ചില്ല... അയാൾ ഉടനെ റിക്ഷ തിരിച്ചു നേരെ മെഡിക്കൽ കോളെജിലേക്ക്...
മെഡിക്കൽ കോളേജിലെ ഐ സി യു വിനു മുന്നിലെത്തിയ അയാൾക്കരുകിലേക്ക് ഓടികിതച്ചെത്തിയ അയാളുടെ ഭാര്യ
കണ്ണീരോടെ പറഞ്ഞു...."മോനും കൂട്ടുകാരനും കൂടി ബൈക്കില്
പോകുമ്പോള് ഏതോ ഒരു ലോറി വന്നിടിച്ചതാണ് ...രണ്ടു
പേരും ഐ സി യു വിലാ... മോന് കുറച്ചു "സീരിയസാണ് ഒരു കുപ്പി ബ്ലഡ് കയറ്റണമത്രേ.. കിട്ടാത്ത ഗ്രൂപ്പ് ആയതോണ്ട്
എല്ലാവർക്കും ടെൻഷനായിരുന്നു.അപ്പോഴാ വിവരമറിഞ്ഞ് ഒരു പയ്യൻ വന്നത് അവൻറെ ബ്ലഡ് എടുതോണ്ടിരിക്കുകയാ.... ബ്ലഡ് കിട്ടിയതുകൊണ്ട് ഇനി പേടിക്കാനൊന്നുമില്ലെന്നാ ഡോക്ടർ പറഞ്ഞത് ...
എന്തായാലും ആ പയ്യൻറെ രൂപത്തിൽ വന്നു ദൈവം കാത്തു...നമ്മുടെ മോനെ....
കുറച്ചൊരു സമാധാനത്തോടെ അടുത്ത് കണ്ട ബഞ്ചിലേക്കിരുന്നയാൾ പ്രാർഥിച്ചു....
"ദൈവമെ എന്റെ കുഞ്ഞിനോന്നും വരുത്തരുതേ എന്ന്
ഒപ്പം മനസ്സിൽ ഒരായിരം നന്ദിയും പറഞ്ഞു തക്ക സമയത്ത് ബ്ലഡ് നല്കാൻ തയ്യാറായ അപരിചിതനായ ആ പയ്യനോട്..."
പക്ഷെ.... കുറച്ചു സമയത്തിന് ശേഷം ഐ സി യുവിൻറെ വാതില് തുറന്നു കൈതണ്ടയിലൊരു വെളുത്ത കെട്ടുമായി പുറത്തിറങ്ങിയ ആ പയ്യനെ കണ്ടു അയാള്‍ വിളറിപോയി...അതവനായിരുന്നു...കുറച്ചുമുമ്പേ അയാളുടെ റിക്ഷയില്‍ കയറി വേഗം പോകണമെന്ന് പറഞ്ഞു അക്ഷമയോടെ ഇരുന്നവൻ ...
അത്യാഗ്രഹത്തിൻറെ ചെപ്പു തുറന്ന അയാൾക്ക് അമിത ചാർജ്ജ്
നല്കിയവൻ ....അയാൾ ക്ഷമാശീലം പഠിപ്പികാനൊരുങ്
ങിയവൻ .....
പുറത്തു കടന്ന അവൻ ആ റിക്ഷകാരനെയും കണ്ടിരുന്നു.... ഒട്ടൊരു അതിശയത്തോടെ അവൻ തിരക്കി ...
അങ്കിൾ എന്താ ഇവിടെ ....?
ഒട്ടൊരു വിവശതയോടെ അതിലേറെ കുറ്റബോധത്തോടെ അയ്യാൾ പറഞ്ഞു...
എൻറെ മോനാണ് അപകടത്തിൽ പെട്ട് അകത്തു കിടക്കുന്നത് ... ഞാനറിഞ്ഞില്ല എൻറെ മോനെ രക്ഷിക്കാനാണ് നീ ഇത്ര രാവിലെ ഓടികിതച്ചെത്തിയത് എന്ന്...എന്നോട് ക്ഷമിക്കണം മോനെ...നിറഞ്ഞ കണ്ണുകളോടെ അയാള് പറഞ്ഞു. തുടർന്ന്
പശ്ചാത്താപത്തോടെ അയാള്‍ അവൻറെ കയ്യിൽ നിന്ന് വാങ്ങിയ
അഞ്ഞൂറ് രൂപ നോട്ടു അവനുനേരെ നീട്ടി .അത് കണ്ടു ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു,
അതൊന്നും സാരമില്ല അങ്കിൾ ...ഒരാളെ രക്ഷിക്കാൻ കഴിഞ്ഞല്ലോ എന്നുള്ള സന്തോഷത്തിലാ ഞാനിപ്പോ...പിന്നെ പൈസ ...
ഇത്തരം സാഹചര്യത്തിൽ പൈസയല്ലലോ അങ്കിളേ വലുത്....സഹജീവിയോടുള്ള സ്നേഹമല്ലേ ...
അതുകൊണ്ടാ അങ്കിള് കൂടുതൽ പൈസ പറഞ്ഞപ്പോഴും ഒരു
മടിയും കൂടാതെ ഞാൻ തന്നത് ....
ഇപ്പോൾ അങ്കിളിനാ പൈസക്കാവശ്യം ...  
അതുകൊണ്ട് അത് അങ്കിളിൻറെ കയ്യിൽ തന്നെ ഇരിക്കട്ടെ...
ഇതും പറഞ്ഞു ഒരു പുഞ്ചിരിയോടെ അവൻ കൂട്ടുകാരനോടൊപ്പം നടന്നു മറഞ്ഞപ്പോൾ നീട്ടി പിടിച്ച അഞ്ഞൂറു രൂപ നോട്ടിലെ ഗാന്ധി ചിത്രം തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി അയാൾക്ക് ... കുറച്ചു
മുമ്പേ താൻ അവനോടു നടത്തിയ പ്രകടനമോർത്തു ലജ്ജിച്ചു
നില്ക്കവേ സ്വന്തം പണം മുടക്കി തികച്ചും അപരിചിതനായ
ഒരു സഹജീവിയുടെ ജീവനെ രക്ഷിക്കാൻ തത്രപ്പെട്ടുവന്ന അവനിൽ ന്യൂ-ജനറേഷൻ എന്ന വാക്കിനു അയാൾ ഒരു പുതിയ
അർഥം കൂടി കാണുകയായിരുന്നു...
"നിസ്വാർഥമായ.... ലാഭേച്ചയില്ലാത്ത. 
സ്നേഹം" എന്ന അർഥം
ഒപ്പം വേഷവിധാനം കൊണ്ടുമാത്രം ഒരാളെ അളക്കരുതെന്ന
പാഠവും അയാള് സായത്തമാക്കി.. !!!

Comments   

 
0 #1 ElliottBig 2019-06-14 03:19
Hi. I have checked your connectingmalay ali.com and i see you've got some duplicate content so probably it
is the reason that you don't rank high in google. But you can fix this issue fast.

There is a tool that generates content like human, just search in google:
miftolo's tools
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are