ടി.പി ചന്ദ്രശേഖരന്റെ അമ്മ പത്മിനി അമ്മ അന്തരിച്ചു

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ അമ്മ പത്മിനി അമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

പാനൂര്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരേതനായ അപ്പുണ്ണി നമ്പ്യാര്‍ ആണ് ഭര്‍ത്താവ്. ടിപി ചന്ദ്രശേഖരന് പത്തുവവയസ്സുള്ളപ്പോഴായിരുന്നു അപ്പുണ്ണി നമ്പ്യാരുടെ മരണം. പിതാവിന്റെ മരണത്തോടെ അമ്മയുടെ സംരക്ഷണയിലായിരുന്നു ചന്ദ്രശേഖരനും സഹോദരങ്ങളും.

2012 മെയ് നാലിന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയുടെ കൂടെയായിരുന്നു താമസം. ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്നാണ് പത്മിനിഅമ്മയെ  മലയാളികള്‍ ശ്രദ്ധിക്കുന്നത്.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are