2016 ജൂണിന് മുമ്പായി കൊച്ചിയില്‍ മെട്രോ ഓടി തുടങ്ങു

കൊച്ചി മെട്രോയുടെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഇ. ശ്രീധരന്‍. 2016 ജൂണിന് മുമ്പായി കൊച്ചിയില്‍ മെട്രോ ഓടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഡി.എം.ആര്‍.സി- കെ.എം.ആര്‍.എല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മെട്രോ കോച്ചുകളുടെ രൂപരേഖ നിശ്ചയിക്കാന്‍ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഡി.എം.ആര്‍.സിയുടെയും കെ.എം.ആര്‍.എല്ലിന്റെയും ഡയറക്ടര്‍മാരാണ് ഉപസമിതി അംഗങ്ങള്‍. കോച്ചുകളുടെ നിര്‍മാണത്തിനുള്ള കരാര്‍ നല്‍കിയിട്ടുള്ള അല്‍സറ്റോം കമ്പനിയുമായി അന്തിമ കരാറിലെത്താനും 2016 ജനുവരിയോടെ കോച്ചുകള്‍ എത്തിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് വിലങ്ങു തടിയായി നിന്നിരുന്നത് സ്ഥലം ഏറ്റെടുപ്പ് മുടങ്ങിത് മൂലമാണെന്ന് ഡി.എം.ആര്‍.സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നില്ല.

നിര്‍മാണ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം, കോച്ച് നിര്‍മാണത്തിന് അനുമതി വൈകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ച് ചേര്‍ത്തിരുന്ന യോഗത്തിന്റെ യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് യോഗം ചേര്‍ന്നിരുന്നത്.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are