പത്ത് ബി.എഡ് സെന്ററുകളുടെ അംഗീകാരം നഷ്ടമായി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള പത്ത് ബി.എഡ് സെന്ററുകൾക്ക് അംഗീകാരം നഷ്ടമായി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാംഗ്ളൂരിൽ ചേർന്ന നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ ബോർഡാണ് അംഗീകാരം റദ്ദാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ ബി.എഡ് സെന്ററുകളുടെ അംഗീകാരമാണ് നഷ്ടമായത്.  രണ്ടായിരത്തോളം വിദ്യാർത്ഥികളെയും ഇരുന്നൂറോളം അദ്ധ്യാപക  – അനദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം.

സർവകലാശാലയുടെ കീഴിലുള്ള പത്ത് ബി.എഡ് സെന്ററുകളിൽ ഒന്പതും പ്രവർത്തിക്കുന്നത് സർക്കാരിന്റെ പാട്ടഭൂമിയിലാണ്.  താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ സ്ഥിര അദ്ധ്യാപകരുമില്ല. സർക്കാരും യൂണിവേഴ്‌സിറ്റിമായി ധാരണയുള്ളതിനാൽ സ്വന്തമായി കെട്ടിടമില്ലയെന്ന മാനദണ്ഡം മറികടക്കാനും  സർവകലാശാലയ്ക്ക് കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങൾ എൻ.സി.ഇ.ടിയെ ബോധ്യപ്പെടുത്തിയാണ് ഓരോ വർഷവും ബി.എഡ് സെന്ററുകളുടെ അംഗീകാരം നീട്ടിവാങ്ങിയിരുന്നത്. പക്ഷെ  അടുത്ത മാസം പ്രവേശന നടപടികൾ തുടങ്ങാനിരിക്കെ അംഗീകാരം നീട്ടിവാങ്ങാനുള്ള അപേക്ഷ സർവകലാശാല സമർപ്പിച്ചില്ല. ഇതാണ് അംഗീകാരം നഷ്ടമാക്കാൻ ഇടയായത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are