മനോജ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: തലശേരിയിൽ ആർ.എസ്.എസ് പ്രവർത്തകൻ മനോജ് കുമാറിനെ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കണ്ണൂർ ക്രൈംബ്രാഞ്ച്‌ ഡിവൈ എസ്‌.പി. കെ.വി.സന്തോഷ്‌കുമാർ, കോഴിക്കോട്‌ നോർത്ത് എ.സി.പി  ജോസിചെറിയാൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ. എസ്‌.പിയായ എം.ജെ.സോജൻ, തളിപറമ്പ്‌ ഡിവൈ എസ്‌.പി: കെ.എസ്‌.സുദർശൻ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം രാവിലെ യോഗം ചേർന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണ  റിപ്പോർട്ടും സംഘം പരിശോധിച്ചു. ഉച്ചയോടെ മനോജ് വെട്ടേറ്റ് മരിച്ച ഡയമണ്ട് മുക്കിൽ സംഘം പരിശോധന നടത്തി.

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസ് അന്വേഷിച്ച രീതിയിലാവും ഈകേസും അന്വേഷിക്കുക. കണ്ണൂരിൽ പ്രത്യേക ക്യാന്പ് ഓഫിസ്‌ തുറന്നാവും അന്വേഷണം നടത്തുക. കൊലപാതകവുമായി ബന്ധപ്പെട്ട് വിക്രമൻ, നന്പിടി ജിതിൻ എന്നിവരെ  നേരത്തെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു,  ഇവരെക്കുറിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are