കല്യാണം മുടക്കികൾക്കെതിരെ മുന്നറിയിപ്പുമായി 'കന്യകൻമാർ

പത്തനാപുരം: പുരനിറഞ്ഞു നിൽക്കുന്ന യുവാക്കളുടെ കല്യാണം മുടക്കാൻ ചിലർ തുനിഞ്ഞിറങ്ങിയാൽ എന്ത് ചെയ്യും ? പിറവന്തൂരിലെ വാഴത്തോപ്പ് എന്ന ഗ്രാമത്തിലെ ചെറുപ്പക്കാരാണ് ഇതിനെതിരെ കൂട്ടായ്മ രൂപീകരിച്ച്  പ്രതിഷേധത്തിന് പുതിയ മാർഗവുമായി രംഗത്ത് വന്നിരിക്കുന്നത്. 'കല്യാണം മുടക്കികൾ ജാഗ്രതൈ' എന്ന് കാട്ടി പിറവന്തൂരിലെ വാഴത്തോപ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി ഇവർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു.

മേഖലയിലെ 'കന്യകൻമാരുടെ' വിവാഹാലോചനകൾ ചില ശകുനംമുടക്കികൾ പാരവച്ചും നുണപറഞ്ഞും  പതിവായി മുടക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇത്തരം ക്ഷുദ്ര ജീവികൾക്കെതിരെ പരിഹാസവും ശക്തമായ താക്കീതും ഫ്ളക്സിലുണ്ട്. ജാതിയോ, മതമോ, ആൺ, പെൺ വ്യത്യാസമോ ഇല്ലാതെ അപവാദ പ്രചാരണങ്ങൾ നടത്തിയും ഊമക്കത്തയച്ചും ചിലർ വിവാഹം മുടക്കുന്നതായാണ് യുവാക്കൾ പറയുന്നത്. ഇത്തരത്തിലുളള ശകുനം മുടക്കികളെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ സമൂഹത്തിൽ ഒറ്റപ്പെടുത്തുമെന്ന് ഫ്ളക്സിൽ മുന്നറിയിപ്പുമുണ്ട്. നാട്ടിലെ വിദ്യാസമ്പന്നരും  സൽസ്വഭാവികളുമായ ചിലരുടെ വിവാഹം സ്ഥിരമായി മുടങ്ങിയതോടെയാണ്   'ഒരുപറ്റം വേദനിക്കുന്ന കന്യകൻമാർ' രംഗത്തിറങ്ങിയത്. 'വിവാഹം മുടക്കുന്ന ക്ഷുദ്ര ജീവികളേ  നിങ്ങൾക്കുമില്ലേ  മക്കൾ ......'എന്നു തുടങ്ങി  'അളമുട്ടിയാൽ അടിതരും' എന്നും ചില ഫ്ളക്സിൽ  മുന്നറിയിപ്പുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are