കൊച്ചി മെട്രോ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് വെങ്കയ്യ നായിഡു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു തൃപ്തി രേഖപ്പെടുത്തി. മെട്രോ പദ്ധതി രണ്ടാംഘട്ടത്തിൽ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ മെട്രോയ്ക്ക് ഒരു സ്‌റ്റേഷന്‍ നിർമിക്കാനും പദ്ധതിയുണ്ടെന്നും നായിഡു അറിയിച്ചു. ഇത്കൂടാതെ അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are