പഴഞ്ചൻ നിയമങ്ങൾ കണ്ടെത്താൻ മോദിയുടെ സമിതി

ന്യൂഡൽഹി:അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കി ഭരണത്തിന് തടസമുണ്ടാക്കുന്ന കാലഹരണപ്പെട്ട നിയമങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടംഗ സമിതിയെ നിയോഗിച്ചു.
മൂന്നുമാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. അതിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇത്തരം നിയമങ്ങൾ എടുത്തു കളയാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ    അവതരിപ്പിക്കും.

കഴിഞ്ഞ പത്തു മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ കാലഹരണപ്പെട്ട നിയമങ്ങൾ സമിതി പരിശോധിക്കും. 1998ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ നിയമിച്ച സമിതി 1382 നിയമങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്‌തിരുന്നു. അവയിൽ 415 എണ്ണം മാത്രമാണ് ഇതുവരെ ഉപേക്ഷിച്ചിട്ടുള്ളത്. മറ്റ് നിയമങ്ങൾ പുതിയ സമിതി പരിശോധിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി ആർ. രാമാനുജന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയിലെ രണ്ടാമത്തെ അംഗം നിയമവകുപ്പ് മുൻ സെക്രട്ടറി വി. കെ ഭാസിൻ ആണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are