എബോള: ഡൽഹി വിമാനത്താവളത്തിൽ ആറ് യാത്രക്കാർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ലിബിയയിൽ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയ ആറ് യാത്രക്കാ‍ർക്ക് എബോള വൈറസ് ബാധയെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ഡൽഹിയിലെത്തിയ ഇവരെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എബോള ബാധിത പ്രദേശങ്ങളിൽ നിന്നും 112 ഇന്ത്യക്കാരാണ് ഇന്ന് ഡൽഹി-മുംബയ് വിമാനത്താവളത്തിലെത്തിയത്. ഇവർക്ക് രോഗ ബാധയില്ലെന്ന് ഉറപ്പ് വരുത്താനായി വിപുലമായ പരിശോധനകളാണ് ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയികരിക്കുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിലെ രണ്ട് അസുഖ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള അറുപത്തി നാല് യാത്രക്കാ‍ർ ഇന്ന് പുലർച്ചെ  മുംബയിലേക്ക് സുരക്ഷിതരായി എത്തി. ഇവർക്കാർക്കും വൈറസ് ബാധ ഇല്ലെന്നും അതിനാൽ അവരെ വീടുകളിലേക്ക് അയച്ചെന്നും മുംബയ് വിമാനത്താവള വക്താവ് പറഞ്ഞു.

എത്യോപ്യൻ എയർലൈൻസ്, എമ്റൈറ്റ്സ്, എത്തിഹാദ്, ഖത്തർ, ജെറ്റ്, സൗത്ത് ആഫ്രിക്കൻ എയർലൈൻസ് തുടങ്ങിയ വിമാനങ്ങളാണ് യാത്രക്കാരെ മുംബെയിൽ എത്തിക്കുന്നതെന്ന് മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അറിയിച്ചു. യാത്രക്കാരുടെ ബാഗുകൾ വിമാനത്തിൽ പ്രത്യേകമായി സൂക്ഷിക്കണമെന്നും എല്ലാ യാത്രക്കാരും ഇറങ്ങിയ ശേഷം വിമാനത്തിൽ അണുനശീകരണം നടത്തണമെന്നും വിമാനത്താവളത്തിൽ നിന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ടെർമിനലിൽ കടക്കാൻ അനുവദിക്കാതെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉപദേശക സമിതി അറിയിച്ചിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are