കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാർ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി തൊഴിലാളി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ദേശസാല്‍ക്കരിച്ച റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിലനിര്‍ത്താനും പെന്‍ഷന്‍ നല്‍കാനും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതായാണ് അറിയുന്നത്.

സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കുന്നതിനെതിരെയും ദേശസാത്കൃത റൂട്ടുകള്‍  സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുമാണ് സംയുക്ത തൊഴിലാളി യൂണിയന്‍ 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are