തിരുവനന്തപുരം റൂട്ടിൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ

പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ മറ്റൊരു  സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ കൂടി ഓടിക്കുന്നു.
ചെന്നൈയിൽ നിന്ന്   28ന്  വൈകിട്ട്  6.15ന് പുറപ്പെടുന്ന ട്രെയിൻ  (06007)അടുത്ത ദിവസം രാവിലെ 11ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ചെന്നൈ  ട്രെയിൻ (06008) 31ന്   രാത്രി 8.20ന് പുറപ്പെട്ട്  അടുത്ത ദിവസം ഉച്ചയ്ക്ക്  12.35ന്  ചെന്നൈയിലെത്തും.  ട്രെയിനുകളിൽ ഒരു ടു ടയർ എ.സി, രണ്ട് ത്രീടയർ എ.സി., 13 സ്ളീപ്പർ ക്ളാസ് എന്നിവയുണ്ടാവും. ജനറൽ കമ്പാർട്ട്മെന്റില്ല.ആർക്കോണം, കാട്‌പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ഇന്നുമുതൽ ആരംഭിക്കും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are