സെപ്തം. ഒന്നു മുതൽ ‌ട്രാൻ. ബസ് ചാർജ് കൂടും

വർദ്ധന പെൻഷൻ ഫണ്ടിന് വേണ്ടി
തിരുവനന്തപുരം: സെപ്തംബർ ഒന്നു മുതൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കുകൾ  കൂടും. ഒരു രൂപ മുതൽ അഞ്ച് രൂപ വരെയാണ് വർദ്ധന. പെൻഷൻ ഫണ്ട് കണ്ടെത്താനാണ് യാത്രക്കാരുടെ മേൽ കോർപറേഷൻ അധികഭാരം ചുമത്തുന്നത്. പെൻഷൻ സെസിന്റെ പേരിൽ ടിക്കറ്റ് നിരക്ക് കൂട്ടാൻ ശ്രമം നടക്കുന്നതായി ജൂൺ 15ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മേയ് 20ന് ടിക്കറ്റ് നിരക്ക് സർക്കാർ കുത്തനേ വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷമാണ് പെൻഷൻ സെസ് പിരിക്കുന്നതിനുള്ള പദ്ധതി ഗതാഗത വകുപ്പ് തയ്യാറാക്കിയത്. അത് പുതിയ ഇൻഷ്വറൻസ് പദ്ധതി എന്ന പേരിൽ ഇന്നലെ വാർത്താസമ്മേളനത്തിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിക്കുകയായിരുന്നു.
സെസ് നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇപ്പോൾ കോടതിയിൽ കേസ് നൽകിയ ശേഷമാണ് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നത്. ഇനി മുതൽ ചെറിയ പരിക്കുകൾക്ക് മൂവായിരം രൂപ വരെ അല്ലാതെ തന്നെ ലഭിക്കും. അപകടമരണത്തിന് മൂന്നുലക്ഷം രൂപവരെയും ലഭിക്കും. പദ്ധതിക്കായി ഇൻഷ്വറൻസ് പ്രീമിയം എത്ര  അടയ്‌ക്കേണ്ടിവരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന്  മന്ത്രി പറഞ്ഞു.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പാഴ്സൽ - കൊറിയർ സർവീസ് ആരംഭിക്കും. ഡിജിറ്റൽ പരസ്യങ്ങളും കാണിച്ച് വരുമാനമുണ്ടാക്കും.


നിരക്ക് കൂടുന്നത് ഇങ്ങനെ
14 -23 രൂപ വരെ  ₹1
24 -48 രൂപ വരെ  ₹2
49 - 73 രൂപ വരെ   ₹3
74- 98 രൂപ വരെ ₹4
99 രൂപ മുതൽ   ₹5

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are