പുഷ്പോത്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം

ന്യൂഡൽഹി: പുഷ്പോത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ചൈനക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യയിൽ 2,33,000 ഹെക്ടർ ഭൂമിയിലാണ് പുഷ്പകൃഷി നടക്കുന്നത്. ഇവിടെ നിന്നും 17,29,000 മെട്രിക് ടൺ ഇറുത്തെടുക്കുന്ന പൂക്കളും 76,732 മെട്രിക് ടൺ മുറിച്ചെടുക്കുന്ന പൂക്കളുമാണ് ഉത്പാദിപ്പിക്കുന്നതെന്ന് ദേശീയ ഹോർട്ടീകൾച്ചറൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ആന്ധ്രാപ്രദേശാണ് ഏറ്റവും കൂടുതൽ ഇറുത്തെടുക്കുന്ന പൂക്കൾ ഉത്പാദിപ്പിക്കുന്നത്. ഇവിടെയുള്ള 34,850 ഹെക്ടർ സ്ഥലത്ത് നിന്നും 2,24,410 മെട്രിക് ടൺ പൂക്കളാണ് ശേഖരിക്കുന്നത്. തൊട്ടുപുറകേ കർണാടകയും, തമിഴ്നാടുമുണ്ട്.

മുറിച്ചെടുക്കുന്ന തരം പൂക്കൾ ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്നത് പശ്ചിമ ബംഗാളാണ്. ഇവിടെ നിന്നും 25,429 ലക്ഷം പൂക്കളാണ് മുറിച്ചെടുക്കുന്നത്. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഇത്തരം പൂകൃഷിയിൽ പേരു കേട്ടവയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are