ബ്ളാക്ക് മെയിൽ പെൺവാണിഭം: കോടതി മേൽനോട്ടം വഹിക്കണമെന്ന് പ്രതി


കൊച്ചി: ബ്ളാക്ക് മെയിൽ പെൺവാണിഭ കേസിന്റെ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ജയചന്ദ്രൻ പ്രത്യേക ഹർജി നൽകി. പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്ടോപ്പും പെൻഡ്രൈവും സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ജയചന്ദ്രൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലാപ്ടോപ്പ് പൊലീസിന്റെ കൈവശം ഇരിക്കുന്നത് സുരക്ഷിതമല്ല. അതിലെ വിവരങ്ങളിൽ പൊലീസ് കൃത്രിമം കാണിക്കാൻ സാദ്ധ്യതയുണ്ട്. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ലാപ്ടോപ്പിലെ വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ വരുത്തിയേക്കാമെന്നും ജയചന്ദ്രൻ പറഞ്ഞു. പല രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ പറയിക്കാൻ പൊലീസ് തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ ബ്ളാക്ക് മെയിൽ ചെയ്തിട്ടുണ്ടോയെന്ന് വരെ പൊലീസ് ചോദിച്ചതായും ജയചന്ദ്രൻ ഹർജിയിൽ ആരോപിച്ചു.

Source : kaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are