ഡോക്‌‌ടർമാരുടെ സമരം തുടങ്ങി

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഇന്നലെ നിസഹകരണ സമരം തുടങ്ങി. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടിട്ടില്ല. സമരത്തെ അവഗണിച്ചാൽ കടുത്ത നടപടിയിലേക്ക് പോകാനാണ് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. പത്ത് ദിവസത്തിനുള്ളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തിപ്പെടുത്തും.
സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രയോഗിച്ചിരിക്കുകയാണ്. എന്നാൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് ഹാജരാവുകയും ഒപ്പിടുകയും ചെയ്യുന്നുണ്ട്. അതിനാൽ ഡയസ്‌നോൺ സാങ്കേതികമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ശമ്പള ബിൽ പാസാക്കിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്.  ഡോക്ടർമാരുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ കോളേജുകളിലേക്ക് ആരോഗ്യവകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ അയയ്ക്കാനുള്ള ഉത്തരവാണ് നിസഹകരണ സമരത്തിന് കാരണം.  ഇതിന് പുറമേ, സീനിയോറിട്ടി പ്രശ്നവും മരുന്നു ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരി മുതൽ  പലതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are