മിൽമയുടെ കൊള്ള; മൂന്നിന് പകരം കൂട്ടിയത് നാലു രൂപ

തിരുവനന്തപുരം: ലിറ്ററിന് മൂന്ന് രൂപയുടെ വ‌ർദ്ധനയെന്ന് പ്രഖ്യാപിച്ചശേഷം മിൽമ പാലിന് ഈടാക്കുന്നത് നാല് രൂപ. കൊഴുപ്പ്  ഏറ്റവും കുറഞ്ഞതും (1.5 ശതമാനം) കൂടുതൽ പേർ വാങ്ങുന്നതുമായ  മഞ്ഞക്കവർ പാലിനാണ്  ലിറ്ററിന് ഒറ്റയടിക്ക് നാല് രൂപ കൂട്ടി കൊള്ളയടി തുടങ്ങിയത്. മഞ്ഞക്കവർ ലിറ്ററിന് 32 രൂപയിൽ നിന്ന് 36 രൂപയാക്കുകയായിരുന്നു. അരലിറ്റർ പായ്ക്കറ്റിന് 18 രൂപ നൽകണം.

മിൽമ  തിരുവനന്തപുരം മേഖലാ യൂണിയനിൽ മാത്രം വിതരണം ചെയ്യുന്നതാണ് മഞ്ഞക്കവർ. പാൽപ്പൊടിപ്പാലെന്ന് പേരുദോഷമുണ്ടിതിന്. മുൻപ് അല്പകാലം ഇതിന്  36 രൂപയായിരുന്നു എന്ന് പറഞ്ഞാണ് വില കയറ്റിയത്. 36 രൂപയ്ക്ക് വിറ്റുകൊണ്ടുള്ള പറ്റിപ്പ് ജനത്തിന് ബോദ്ധ്യമായതോടെയാണ് അന്ന് ഒരു രൂപ കുറച്ചത്. ലിറ്ററിന് 35 രൂപയാക്കിയാൽ, അരലിറ്റർ (17.50 രൂപ)  വാങ്ങുന്നവർക്ക്  ബൂത്തുകാർ 50 പൈസ കൊടുക്കാറില്ലെന്നും അതുകൊണ്ട് 18 രൂപയായി റൗണ്ട് ചെയ്തെന്നുമുള്ള  വിചിത്രമായ ന്യായമാണ് മിൽമ പറയുന്നത്.
മൂന്ന് ശതമാനം കൊഴുപ്പുള്ള നീലക്കവർ പാൽ ലിറ്ററിന് ഇനി 38 രൂപയും ഏറ്റവും കൂടുതൽ കൊഴുപ്പുള്ള പച്ചക്കവറിന് 40 രൂപയും നൽകണം. പാലക്കാട്ടു  കിട്ടുന്ന അരലിറ്ററിന്റെ ഇളം നീലക്കവറിന്  18 രൂപയാണ്. അതേസമയം, തിരുവനന്തപുരം മേഖലാ യൂണിയൻ വിപണിയിലിറക്കുന്ന  3.8 ശതമാനം കൊഴുപ്പുള്ള പച്ചക്കവർ പാൽ  അരലിറ്ററിന്  20.50 രൂപയാണ്. കൊല്ലത്തേക്കായി  കൊഴുപ്പുള്ള ഗോൾഡ് കവർ പാൽ വിതരണം ചെയ്യുന്നത് അരലിറ്ററിന് 21.50 രൂപയ്ക്കും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are