എന്രെ മകളെ കൊന്നതിന് നന്ദി'- പുടിനോട് വിമാന ദുരന്തത്തിൽ മകളെ നഷ്ടപ്പെട്ട അച്ഛൻ

ഹേഗ്: ഉക്രയിനിൽ മലേഷ്യൻ വിമാനം തകർന്നു വീണത് മിസൈലാക്രമണത്തിലാണെന്ന ആരോപണം ശക്തമായിരിക്കെ ദുരന്തത്തിൽ മകളെ നഷ്ടപ്പെട്ടതിൽ ഹൃദയം തകർന്ന ഒരച്ഛൻ  റഷ്യൻ പ്രസിഡന്ര് വ്ളാദിമർ പുടിന് തുറന്ന കത്തെഴുതി. ''എന്രെ ഏകമകളെ കൊന്നതിനു നന്ദി പുടിൻ. അവളുടെ ജീവിതം തകർത്തതിൽ നിങ്ങൾക്ക് അഭിമാനിക്കാം. നിങ്ങൾക്കിനി തലയുയർത്തി കണ്ണാടിയിലേക്ക് നോക്കാം''.

വിമാന ദുരന്തത്തിൽ മരിച്ച 17കാരിയായ എൽസേമിയകിന്രെ അച്ഛൻ ഹാൻസ് ദെ ബോർസ്റ്റാണ് മകളുടെ വേർപാട് താങ്ങാനാവാതെ പുടിനും വിമതർക്കും ഉക്രയിൻ സർക്കാനിനും തുറന്ന കത്തെഴുതിയത്. 'വിദേശത്തെ യുദ്ധഭൂമിയിൽ തകർന്നുവീണ് അവൾ പെട്ടന്നങ്ങുപോയി'-298 പേർ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ച് ബോർസ്റ്റൺ പറഞ്ഞു.

മകൾ പഠിക്കാൻ മിടുക്കിയായിരുന്നു. അടുത്ത വർഷം ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഡൽഫ് യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനിയറിംഗിന് ചേരാനായിരുന്നു അവളുടെ ആഗ്രഹം. തികച്ചും ആവേശത്തിലായിരുന്നു അവളെന്നും ബോർസ്റ്റൺ പറഞ്ഞു.

ഹോളണ്ടിലെ ആംസ്റ്റർഡാമിൽ നിന്നും ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യൻ വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച ഉക്രൈൻ അതിർത്തിയിൽ തകർന്നു വീണത്. വിമാനം റഷ്യൻ അനുകൂല വിമതരുടെ മിസൈൽ ആക്രമണത്തിലാണ് തകർന്നതെന്നാണ് ഉക്രയിൻ സർക്കാരിന്രെയും അമേരിക്കയുടെയും ആരോപണം. ദുരന്തത്തെ തുടർന്ന് റഷ്യയും ഉക്രയിൻ വിമതരും അന്താരാഷ്ട്ര സമൂഹത്തിന്രെ കടുത്ത ആക്ഷേപം നേരിടുകയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are