ഒമ്പതുകാരന് 62 കാരി വധുവായി

നയ്റോബി: പ്രണയത്തിന് കണ്ണുമില്ല മൂക്കുമില്ല.ഇത് തെളിയിക്കുന്ന വാർത്തയാണ് കഴിഞ്ഞദിവസം  പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയിലെ സ്‌കൂൾ വിദ്യാർത്ഥിയായ സാനി മസിലേല എന്ന ഒൻപതുകാരൻ തന്റെ അമ്മൂമ്മയാകാൻ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ചു. ഹെലൻ ഷാബാൻഗു എന്നാണ് വധുവിന്റെ പേര്. ഇരുവരും  രണ്ടാം തവണയാണ്‌ വിവാഹിതരാവുന്നത്‌!

ആഫ്രിക്കൻ ഗോത്രാചാരമനുസച്ചായിരുന്നു വിവാഹം.കഴിഞ്ഞ വർഷവും ഹെലനും സാനിയും വിവാഹിതരായിരുന്നു. ആചാരമനുസരിച്ച്‌ വിവാഹത്തിന്‌ ഔദ്യോഗിക അംഗീകാരം ലഭിക്കാനായിരുന്നു രണ്ടാം വിവാഹം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഹെലന്റെ ആദ്യ ഭർത്താവും മക്കളും വിവാഹത്തിന്‌ എത്തിയിരുന്നു.
നൂറോളം അതിഥികളാണ് വിവാഹത്തിന് എത്തിയത്. വിവാഹവേദിയിൽ ഹെലൻ തന്റെ കുട്ടി ഭർത്താവിന് ചുടുചുംബനം നൽകി.

കുടുംബത്തിന്റെ ദൗർഭാഗ്യം മാറുന്നതിനായി പൂർവികരുടെ നിർദേശപ്രകാരമാണ്‌ സാനിയുടെ വിവാഹം നടത്തിയതെന്നാണ്‌ വീട്ടുകാർ പറയുന്നത്‌. സാനിക്ക്‌ വിവാഹത്തിന്‌ പ്രായമാവുമ്പോൾ യോജിച്ച വധുവിനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുമൊന്നും ഇവർ വ്യക്‌തമാക്കുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are