ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയയാൾ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു

കൊല്ലം: ലിഫ്റ്റ് ചോദിച്ച് ബൈക്കിനു പിന്നിൽ കയറിയ മദ്ധ്യവയസ്ക്കൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു. അഞ്ചാലുംമൂട്  കുരീപ്പുഴ സ്വദേശി കബീർ (50) ആണ് മരിച്ചത്. ഗട്ടറിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് റോഡിൽ തെറിച്ചുവീണ യാത്രക്കാരനു മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ 7.45ന് കൊല്ലം ഇരുമ്പ് പാലത്തിലായിരുന്നു അപകടം.  ബൈക്ക് ഓടിച്ചിരുന്ന ഉളിയക്കോവിൽ സ്വദേശി നിഷു (47)വിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക്  കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.  ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ലിഫ്റ്റ് ചോദിച്ചാണ് കബീർ ബൈക്കിൽ കയറിയതെന്ന്  നിഷു പൊലീസിനോട് പറഞ്ഞു.  ചിന്നക്കട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് പാലത്തിലെ ഗട്ടർ കണ്ട് വെട്ടിച്ചപ്പോൾ കബീർ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are