വിമാനപകടം: ഉക്രെയിൻ വിമതർ ബ്ളാക്ക് ബോക്സ് മലേഷ്യയ്ക്ക് കൈമാറി

ഡോണെറ്റ്സ്‌ക്: ഉക്രെയിൻ ശക്തികേന്ദ്രത്തിൽ വച്ച് റഷ്യൻ അനുകൂല വിമതർ മിസൈലൈക്രമണത്തിൽ തകർത്ത മലേഷ്യൻ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് ഉക്രെയിനിലെ വിഘടനവാദികൾ മലേഷ്യയ്ക്ക് കൈമാറി. ഡോണെറ്റ്സ്കിൽ മലേഷ്യൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് രണ്ട് ബ്ളാക്ക് ബോക്സുകൾ കൈമാറിയത്. മാദ്ധ്യമ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു കൈമാറ്റം.

ബ്ളാക്ക് ബോക്സിന് കേടുപാട് പറ്റിയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ബ്ളാക്ക് ബോക്സ് ലഭിച്ചതോടെ വിമാനം തകർന്നതിന്റെ യഥാർത്ഥ കാരണം അറിവാകുമെന്നാണ് പ്രതീക്ഷ. അപകടം സംഭവിച്ച സമയം, വിമാനം എത്ര അടി ഉയരത്തിൽ പറക്കുകയായിരുന്നു, വിമാനത്തിന്റെ കൃത്യമായ സ്ഥാനം, കോക്പിറ്റ് വോയിസ് റെക്കോഡറിലെ സംഭാഷണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ലഭ്യമാവുക.

വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ 298 പേരാണ് മരിച്ചത്. ഇരുന്നൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഡി.എൻ.എ പരിശോധനയ്ക്കായി ശീതികരിച്ച ട്രെയിനിൽ മൃതദേഹങ്ങൾ ഹോളണ്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മരിച്ചവരിൽ നൂറ്റിയന്പതോളം പേർ ഹോളണ്ടിൽ നിന്നുള്ളവരാണ്. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are