ഗാസ: മരണം 500 കവിഞ്ഞുഗാസ: ഗാസയിൽ നിന്നു തുരങ്കം വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഹമാസ് തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീൻകാരുടെ എണ്ണം 500 കവിഞ്ഞു. ഇസ്രായേൽ സേന ഒരു ആശുപത്രി ബോംബിട്ടു തകർത്തതായി ഗാസ അധികൃതർ കുറ്റപ്പെടുത്തി. ഇതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുന്നതിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കെയ്റോയിലെത്തി.
യു.എൻ രക്ഷാസമിതി മുന്നോട്ടുവച്ച വെടിനിറുത്തൽ ഉടമ്പടി തള്ളിക്കളഞ്ഞാണ് ഹമാസും ഇസ്രായേലും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നത്. ഞായറാഴ്ച ഇസ്രായേലിന്റെ 13 സൈനികരെ വധിച്ച ഇന്നലെ റോക്കറ്റ് ആക്രമണവും നുഴഞ്ഞുകയറ്റവും ശക്തമാക്കി. ഇസ്രായേൽ സേനയാകട്ടെ, ഗാസയിൽ കുരുതി തുടർന്നു. ഒരു കുടുംബത്തിലെ 28 പേരെ അവർ വധിച്ചു. അൽ അക്സ ആശുപത്രിയിൽ ഷെൽ വീണ് നാലു പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രികൾ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
പാലസ്തീന്റെ ഭാഗത്തുനിന്ന് നൂറോളം കുട്ടികൾ ഉൾപ്പെടെ 518 പേർ മരിച്ചപ്പോൾ 18 സൈനികരും രണ്ട് സിവിലിയന്മാരുമാണ് ഇസ്രായേലിന് നഷ്ടപ്പെട്ടത്.

 

source :kaumudi

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are