സരിതയുടെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെ ബാര്‍ കൗണ്‍സിലിന്‍െറ അച്ചടക്ക നടപടി. സോളാര്‍ കേസ് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി സ്വീകരിക്കുന്നത്. ഫെനി ബാലകൃഷ്ണന്‍ പെരുമാറ്റദൂഷ്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേരള ബാര്‍ കൗണ്‍സിലിന് ചില അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അഭിഭാഷകന്‍െറ പ്രസ്താവനകള്‍ തൊഴില്‍പരമായ പെരുമാറ്റദൂഷ്യമാണെന്ന് ബാര്‍ കൗണ്‍സില്‍ വിലയിരുത്തി. ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഫെനിക്ക് കുറ്റാരോപണപത്രിക നല്‍കിയിട്ടുണ്ട്. ഫെനിയുടെ വിശദീകരണം ലഭിച്ച ശേഷം തെളിവെടുപ്പ് നടക്കും. തുടര്‍ന്ന് അച്ചടക്ക നടപടി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും.

source : madhyamam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are