ആയുർവേദം തേടി നെയ്‌മർ കേരളത്തിലേക്ക്?

തിരുവനന്തപുരം: ലോകകപ്പ്  മത്സരത്തിനിടെ നടുവിന് പരിക്കേറ്റ  നെയ്‌മർക്കായി ബ്രസീലിയൻ  ഫുട്ബാൾ  ഫെഡറേഷൻ കേരളത്തിലെ ആയുർവേദ ചികിത്സയുടെ സാദ്ധ്യതകൾ തേടി.  മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ചികിത്സാ സാദ്ധ്യതകൾ ആരാഞ്ഞത്. തുടർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പൽ,  ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തി.

സൂപ്പർ താരത്തിന്റെ പരിക്ക് ഭേദമാകാനുള്ള സാദ്ധ്യതയെയും ചികിത്സാവിധികളെയും കുറിച്ചുള്ള റിപ്പോർട്ട് ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി. അശോക് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്ക്  കൈമാറും. ഈ റിപ്പോർട്ട് വിലയിരുത്തിയശേഷമാകും ബ്രസീൽ നെയ്‌മറെ കേരളത്തിലേക്ക്  അയയ്ക്കണമോ എന്ന് തീരുമാനിക്കുക. മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം നെയ്‌മറെ എത്തിച്ചാൽ ഒരുമാസംകൊണ്ട് പൂർണ ആരോഗ്യവാനാക്കി മടക്കി അയയ്ക്കാം എന്നാണ് പ്രതീക്ഷ.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are