ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം: ബ്രസീൽ കോച്ച് സ്കൊളാരി

റിയോഡി ജനീറോ: ലോകകപ്പ് ഫുട്ബോളിൽ ജർമ്മനിയോട് 7-1ന് തോൽക്കേണ്ടി വന്ന ദിവസം തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമാണെന്ന് ബ്രസീൽ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി പറഞ്ഞു. ഒരുപക്ഷേ ഈ തോൽവിയുടെ പേരിലായിരിക്കും ബ്രസീലിന്റെ ഫ്ടുബോൾ ചരിത്രത്തിൽ താൻ അറിയപ്പെടുകയെന്നും സ്കൊളാരി മത്സരശേഷം പറഞ്ഞു.

ഒരു ടീമെന്ന നിലയില്‍ കളിക്കാൻ കഴിയുന്ന രീതിയിലൊക്കെ കളിച്ചു. ശക്തരായ ഒരു ടീമിനോടാണ് ഞങ്ങൾ പരാജയപ്പെട്ടത്‌. വരുത്തിയ പിഴവുകൾക്ക് മാപ്പു ചോദിക്കുന്നു. ഫൈനലില്‍ പ്രവേശിക്കാനാവാത്തതില്‍ വിഷമമുണ്ട്‌. പരാജയത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഞാൻ ഏറ്റെടുക്കുന്നു- സ്കൊളാറി പറഞ്ഞു. 

തോൽ വിയുടെ ഉത്തരവാദിത്തം ഒരുമിച്ച് ഏറ്റെടുക്കാനാണ് കളിക്കാർ ആഗ്രഹിക്കുന്നത്‌. എന്നാല്‍ കേളീതന്ത്രങ്ങൾ രൂപപ്പെടുത്തിയത് താനാണ്. അത് പരാജയപ്പെട്ടു. അതിനാല്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are