മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉടൻ 142 അടിയാക്കും: ജയലളിത

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നത്തിൽ എ.ഡി.എം.കെ സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടാൻ സഹായിച്ചതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

ജലനിരപ്പ് ഉയർത്താനുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയ കാര്യം തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കരുണാനിധി ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

എന്നാൽ ജലനിരപ്പ് 142 അടിയാക്കുന്നത് തീരുമാനിക്കാനുള്ള സമിതി യോഗം ചേരുന്നത് സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയലളിത ചൂണ്ടിക്കാട്ടി.

സൂപ്പർവൈസറി സമിതിയെ നിയോഗിച്ച ഉടൻ തന്നെ സമിതിയുടെ യോഗം വിളിക്കണമെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം തിരുവനന്തപുരത്ത് ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. 17ന് വീണ്ടും സമിതി യോഗം ചേരുന്നുണ്ട്. തമിഴ്നാട ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കരുണാനിധി നടത്തരുതെന്നും ജയലളിത ആവശ്യപ്പെട്ടു. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are