ദിലീപില്‍ നിന്ന്‌ ചില്ലിക്കാശു പോലും വേണ്ടെന്ന് മഞ്‌ജു

ദിലീപിനൊപ്പം ഒരുമിച്ചു ജീവിച്ച 14 വര്‍ഷത്തില്‍ സമ്പാദിച്ച 80 കോടിയോളം രൂപയുടെ സ്വത്തില്‍ തനിക്ക് ഒരു ചില്ലിക്കാശുപോലും വേണ്ടെന്ന് മഞ്ജു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമയിലെന്ന പോലെ ജീവിതത്തിലും കരുത്തുറ്റ സ്‌ത്രീയാവുകയാണ്‌ മഞ്‌ജു. ദിലീപുമായുള്ള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കവെയാണ് തനിക്കു കൂടി അവകാശപ്പെട്ട സ്വത്ത് വേണ്ടെന്നതീരുമാനത്തില്‍ മഞ്ജു എത്തിയിരിക്കുന്നത്. സ്വത്തുക്കള്‍ മുഴുവന്‍ ദിലീപിനു വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ മഞ്‌ജു തന്റെ വക്കീലിന്‌ നിര്‍ദ്ദേശം നല്‍കിയതായാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’ എന്ന തന്റെ തിരിച്ചുവരവ്‌ ചിത്രത്തില്‍ ഭര്‍ത്താവും കൗമാരക്കാരിയായ മകളും ഒറ്റപ്പെടുത്തി വിദേശത്തേക്ക്‌ പോയിട്ടും തനിയെ ജീവിച്ച്‌ വിജയം കൈവരിച്ച സ്‌ത്രീയുടെ കഥാപാത്രത്തെയാണ്‌ മഞ്‌ജു അവതരിപ്പിച്ചിരുന്നത്‌. ഭര്‍ത്താവില്‍ നിന്ന്‌ ഒരു സഹായവും സ്വീകരിക്കാതെ സ്വന്തം ജീവിതത്തിലും ഒറ്റയ്‌ക്ക് മുന്നേറാനുള്ള തീരുമാനത്തിലാണ്‌ മഞ്‌ജു.ദിലീപില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള ജീവനാംശവും സ്വീകരിക്കില്ലെന്നാണ്‌ മഞ്‌ജുവിന്റെ തീരുമാനം.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are