ബി.ജെ.പി ആസ്ഥാനത്തിനു മുന്നിൽ ആളില്ലാത്ത ബാഗുകൾ ബോംബ് ഭീതി പരത്തി

ന്യൂഡൽഹി: ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിൽ ഉടമസ്ഥരില്ലാത്ത മൂന്ന് ബാഗുകൾ കണ്ടെത്തിയത് ബോംബ് ഭീതി പരത്തി. സുരക്ഷാ വീഴ്ചയാണെന്നുള്ള പ്രാഥമിക വിലയിരുത്തലിൽ ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ബാഗുകൾക്കുള്ളിൽ ബോംബല്ലെന്ന നിഗമനത്തിലെത്തി.

ഇന്ന് രാവിലെയാണ് ചുവന്ന നിറത്തിലുള്ള മൂന്ന് ബാഗുകൾ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിൽ കണ്ടെത്തിയത്. ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം നടക്കാനിരിക്കെയാണ് ബാഗുകൾ കണ്ടത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഒരു സ്ത്രീ ബാഗുകളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are