7-1: ബ്രസീലിനെ ജർമ്മനി കെട്ടുകെട്ടിച്ചു

റിയോഡിജനീറോ: നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിന്രെ വല തുരുതുരാ ചലിപ്പിച്ചുകൊണ്ട് ജർമ്മൻ പട ലോകകപ്പ് ഫുട്ബോളിന്രെ ഫൈനലിൽ പ്രവേശിച്ചു. ഏഴു തവണയാണ് ബ്രസീലിയൻ വലയ്ക്കുള്ളിൽ ജർമ്മനി പന്ത് പായിച്ചത്. ആദ്യ പകുതിയിൽ അഞ്ചും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ. ഒടുവിൽ കളിയുടെ അവസാന നിമിഷത്തിൽ ഒസ്കാർ വഴി ബ്രസീലിന് ആശ്വാസ ഗോൾ. ഏഴിനെതിരെ സൂപ്പർ താരങ്ങൾക്ക് നേടാനായത് ഒരു ഗോൾ. ലോകകപ്പ് ചരിത്രത്തിലെ ബ്രസീലിന്രെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു ഇന്നത്തേത്. അക്ഷരാർത്ഥത്തിൽ ആതിഥേയരെ തല്ലി ഓടിക്കുകയായിരുന്നു ജർമ്മനി.

11 മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ ഗോൾ വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നീട്  23, 24, 26, 29 മിനുട്ടുകളിൽ ക്ളോസെയും ക്രൂസും(2) ഖെദിരയും ബ്രസീലിയൻ വല ചലിപ്പിച്ചു. രണ്ടാം പകുതിയിലെ രണ്ട് ഗോളുകളും ആന്ദ്രേ ഷുർലെ(69', 79')യുടെ വകയായിരുന്നു.

രണ്ടം സെമിയിൽ ഇന്ന് അർജന്റീന ഹോളണ്ടിനെ നേരിടും.

source :keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are