ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ ന്യായവിലയിൽ തട്ടിപ്പ്

ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരിൽ തൃശൂരിലുള്ള   നാല്പതു സെന്റ് ഭൂമിയുടെ ന്യായവില നേർ പകുതിയായി കുറച്ചു നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. 

തൃശൂർ വില്ലേജിൽ  തൃശൂർ പാട്ടുരായ്ക്കൽ റോഡരുകിലാണ് വിവാദ ഭൂമി. ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കു കുടുംബ സ്വത്തായി കിട്ടിയതാണ് ഈ നാല്പതു സെന്റ്. ഇതു  പാർപ്പിട സമുച്ചയത്തിനായി  വിനിയോഗിക്കുമെന്നാണ് അറിയുന്നത്. ജില്ലാ കളക്ടർ  ഒന്നാം പ്രതിയും എ.ഡി.എം. രണ്ടാം പ്രതിയും  വില്ലേജ് ഓഫീസർ രഘുനന്ദനൻ മൂന്നാം പ്രതിയും ചീഫ് സെക്രട്ടറിയുടെ ഭാര്യ രഞ്ജന നാലാം പ്രതിയുമാണ്.

സെന്റിന് പന്ത്രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ കുറവ് വരുത്തി കളക്ടറാണ് ഉത്തരവ് ഇറക്കിയത്. നാല്പതു സെന്റ് ഭൂമിയുടെ ന്യായവിലയിൽ വരുത്തിയ കുറവ്  4.94 കോടി രൂപയാണ്.  ഇവിടെ ന്യായ വില സർക്കാർ നിശ്ചയിച്ചിരിക്കുന്നത്  സെന്റിന്  24.70 ലക്ഷം രൂപയാണ്. അതു ചീ്ഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കുവേണ്ടി നേർ പകുതിയായി കുറച്ചുവെന്നാണ്  പരാതി. ഈ ഭൂമിയുടെ ന്യായവില 12.35 ലക്ഷം രൂപയായി കുറച്ച കളക്ടർ തൊട്ടടുത്തുള്ള ഭൂമികൾക്കൊന്നും  കുറഞ്ഞ  ന്യായവില ബാധകമല്ലെന്ന്  ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തു.  ചീ്ഫ്  സെക്രട്ടറിയുടെ ഭാര്യയ്ക്കു ഒരു നിയമം, നാട്ടുകാർക്ക് മറ്റൊരു നിയമം എന്നതാണ് അവസ്ഥയെന്ന്  പരാതി  ഉയർന്നിരിക്കുകയാണ്. അഡ്വ.വിദ്യാസംഗീതാണ് ഹർജിയുമായി വിജിലൻസ് കോടതിയെ  സമീപിച്ചത്.

Source:keralakaumudi.com

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are