ആധാര്‍ ഉള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡി ബാങ്ക് വഴി തന്നെ ലഭിക്കും

പാചക വാതക സബ്‌സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കള്‍ വഴിയാധാരമായി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പാചകവാതക സബ്‌സിഡി ബാങ്ക് വഴി തന്നെ നല്കാന്‍ തീരുമാനം. ഇവര്‍ സിലിണ്ടര്‍ മുഴുവന്‍ വിലയായ 1189 രൂപ നല്‍കി വാങ്ങണം. 

പിന്നീട് സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ എത്തും. ഇതു സംബന്ധിച്ച മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്നു രാവിലെ കേരളത്തിലെ എല്‍പിജി വിതരണ കമ്പനികള്‍ക്ക് ലഭിച്ചു.

ബുധനാഴ്ച്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ആധാര്‍ വഴി സബ്‌സിഡി നല്‍കുന്ന പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് എണ്ണ കമ്പനികള്‍. 1084.50 രൂപയാണ് ആധാറുമായി ബന്ധപ്പിച്ചവര്‍ നല്‍കേണ്ട പുതിയ വില. ആധാറുമായി ബന്ധപ്പിക്കാത്തവര്‍ക്ക് സബ്‌സിഡി കുറച്ചുള്ള 441.50 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭിക്കും. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിച്ചവര്‍ക്ക് പലര്‍ക്കും സബ്‌സിഡി തുക അക്കൗണ്ടില്‍ ലഭിച്ചിട്ടില്ല. ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ആധാര്‍ നിബന്ധന മരവിപ്പിച്ചത്. സബ്‌സിഡി നല്‍കുന്നതിലെ ആശയക്കുഴപ്പവും പുതുക്കിയ നിരക്ക് അനുസരിച്ച് സോഫ്റ്റ് വെയര്‍ പുതുക്കേണ്ടതിനാലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഇന്ന് എല്‍പിജി സിലിണ്ടര്‍ ലഭിച്ചിട്ടില്ല. ഒരുകോടി എഴുപതി ലക്ഷം പേരാണ് നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ രാജ്യത്താകെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സബ്‌സിഡിയോടെയുള്ള പാചകവാതക സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ അധിക സിലിണ്ടറുകള്‍ ലഭിക്കും. ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ഓരോ മാസവും ഒരു സിലിണ്ടര്‍ എന്ന നിലയില്‍ 12 സിലിണ്ടറുകള്‍ വിതരണം ചെയ്യും. ഇതിനായി 80,000 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അധികമായി വകയിരുത്തേണ്ടി വരും. 

ഒരുകോടി എഴുപതി ലക്ഷം പേരാണ് നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സബ്‌സിഡിയോടെയുള്ള പാചകവാതക സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are