കെ.ബി ഗണേശ്‌ കുമാര്‍ ഇന്ന്‌ വിവാഹിതനാകുന്നു

കൊട്ടാരക്കര : മുന്‍മന്ത്രി കെ.ബി ഗണേശ്‌കുമാര്‍ എംഎല്‍എ ഇന്ന്‌ വിവാഹിതനാകുന്നു. സ്വകാര്യ ചാനല്‍ മിഡില്‍ ഈസ്‌റ്റ് മാര്‍ക്കറ്റിങ്‌ വിഭാഗം മേധാവിയായ ബിന്ദുമേനോനാണ്‌ വധു. കൊട്ടാരക്കരയിലെ വാളകത്ത് അദേഹത്തിന്റെ കുടുംബ വീടായ കീഴൂട്ട് വീട്ടില്‍ വച്ചാണ് വിവാഹം നടക്കുന്നത്. 

 ഗണേഷ്‌കുമാറിന്റെ പിതാവും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. 


ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഗണേഷ് കുമാറും യാമിനി തങ്കച്ചിയുമായുള്ള വിവാഹമോചനം വന്‍‌കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are