ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാന്‍ സമിതി

തിരുവനന്തപുരം: ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കുന്നതിനും നിരീക്ഷണ സമിതികള്‍ രൂപീകരിക്കും. സംസ്ഥാന തലത്തില്‍ പി.ആര്‍.ഡി ഡയറക്ടര്‍ കണ്‍വീനറായാണ് സമിതിയെന്നും മന്ത്രി കെസി ജോസഫ് നിയമസഭയെ അറിയിച്ചു.കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍്റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്. ജില്ലാ തലത്തില്‍ കലക്ടര്‍ കണ്‍വീനറായ സമിതിയായിരിക്കും ടി.വി പരിപാടികളുടെ നിലവാരം പരിശോധിക്കുക.

ടി.വി ചാനലുകളുടെ നിലവാരത്തകര്‍ച്ചയെ പറ്റിയുള്ള എം.എല്‍.എ മാരായ പി.കെ. ബഷീര്‍, ഷംസുദ്ദീന്‍, ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are